കോഴിക്കോട്: ഏറ്റവും നവീനമായ ഓണ്‍ലൈന്‍ ടീച്ചിങ് ആന്റ് ലേണിങ് പ്ലാറ്റ്‌ഫോമായ മോട്‌സ് വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മോജീനി ഐടി സൊലൂഷന്‍സ് ഗവ. സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന മോട്‌സ് അധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും നിയന്ത്രിക്കാവുന്ന ഓണ്‍ലൈന്‍ ലൈവ് ടീച്ചിങ് പ്ലാറ്റ്‌ഫോം ആണ്. പരീക്ഷ, അസൈന്‍മെന്റുകള്‍, ടൈം ടേബിള്‍ ക്രമീകരണം, റെക്കോര്‍ഡ് ചെയ്ത വിഡിയോകള്‍, മറ്റു ഫലയലുകളുടെ കൈമാറ്റം തുടങ്ങി എല്ലാം
മോജീനി ഓഫീസ് സൈബർ പാർക്ക് ജനറൽ മാനേജർ വിവേക് നായർ ഉൽഘാടനം ചെയ്യുന്നു.
ക്ലാസ്മുറിയില്‍ നടക്കുന്നതു പോലെ ഈ പ്ലാറ്റ്‌ഫോം വഴി ഡിജിറ്റലായി ചെയ്യാമെന്നതാണ് മോട്‌സിന്റെ സവിശേഷത എന്ന് മോജീനി മാനേജിങ് ഡയറക്ടര്‍ നൗഫല്‍ പനോലന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു തന്നെ ഇന്ത്യയിലെ യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാവുന്ന ഗോകാര്‍ഡ് എന്ന ഫിന്‍ടെക്ക് സംരംഭവും മോജീനിയുടേതാണ്. സൈബര്‍പാര്‍ക്കിലെ മറ്റൊരു ഐടി കമ്പനിയായ കോഡ്എയ്‌സ് പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചു. സഹ്യ ബില്‍ഡിങിലെ കമ്പനിയുടെ രണ്ടാം ഘട്ട ഓഫീസ് സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉല്‍ഘാടനം ചെയ്തു.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)