സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കുന്നു: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 2 പിജി സീറ്റുകള്‍ കൂടി

Spread the love

covid recovered patients forum for plasma donation manjeri

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ രണ്ട് എം.ഡി. ഡെര്‍മ്മറ്റോളജി (ത്വക്ക് രോഗ വിഭാഗം) സീറ്റുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം 2 എം.എസ്. ഒഫ്ത്താല്‍മോളജി സീറ്റുകളും

അടുത്തിടെ 2 എം.എസ്. ഇ.എന്‍.ടി. സീറ്റുകളും അനുവദിച്ചിരുന്നു. ഇതിലൂടെ ഈ വിഭാഗങ്ങളില്‍ നൂതന ചികിത്സകള്‍ വരുംകാലങ്ങളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. 2013ല്‍ ഈ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. ആരംഭിച്ചെങ്കിലും പിജി സീറ്റുകള്‍ക്ക് ഈ വര്‍ഷമാണ് അനുമതി ലഭ്യമായത്. മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഉയര്‍ന്ന ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Author

Leave a Reply

Your email address will not be published. Required fields are marked *