പന്ത്രണ്ടാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ രജിസ്ട്രേഷന് നാളെ തുടക്കം കുറിക്കും

Spread the love

രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയ്യതി നവംബർ 21….ഇ മെയിലിലൂടെ മത്സരാർത്ഥികൾ വീഡിയോകൾ അയക്കാനുള്ള അവസാന തീയ്യതി ഡിസംബർ 5…..

അലക്സ് വർഗ്ഗീസ്
(യുക്മ ദേശീയ ജനറൽ സെക്രട്ടറി)

പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂർണ്ണമായും തുടച്ചു നീക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം കഴിഞ്ഞ വർഷത്തെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ കൂടുതൽ മികവാർന്ന രീതിയിൽ രൂപകൽപ്പന ചെയ്തുകഴിഞ്ഞു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെർച്വൽ നഗറിൽ പന്ത്രണ്ടാമത് ദേശീയമേളക്ക് അടുത്ത മാസം തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും മറ്റൊരു ചരിത്ര നിമിഷമാകും.

വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വർഷം യുക്മ ഏറ്റെടുക്കുമ്പോൾ, മുൻപുള്ള പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങൾ കഴിഞ്ഞ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വർഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 21 ഞായറാഴ്ച രാത്രി 12 വരെയായിരിക്കും. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.

മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.

 

1. KIDS – [email protected]
2.SUB JUNIORS –[email protected]
3. JUNIORS –[email protected]
4. SENIORS – [email protected]
മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2021ൻ്റെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങൾ രജിസ്ട്രേഷൻ അവസാനിച്ചതിന് ശേഷം അറിയിക്കുന്നതാണ്.
യുക്മയുടെ സഹയാത്രികൻ കൂടിയായ ശ്രീ. ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത  സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.
ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷവും ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട്  കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഉപകരണ സംഗീത മത്സരങ്ങൾ കൂടി ഉൾപ്പെടുത്തി കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള  ഇ-മാന്വലിൽ ഭേദഗതികൾ ആവശ്യമെങ്കിൽ നിർദ്ദേശിക്കാവുന്നതാണ്. നിർദേശങ്ങൾ [email protected]  എന്ന വിലാസത്തിൽ നവംബർ 14ന് മുൻപായി അയച്ചുതരേണ്ടതാണ്.‌
കോവിഡ് രോഗവ്യാപനം തടയാനും, ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നുള്ളതും യുക്മ ദേശീയ വെർച്വൽ കലാമേളയിൽ കൂടുതൽ മത്സരാർത്ഥികൾക്ക് പങ്കെടുക്കുവാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
യുക്മ ദേശീയ വെർച്വൽ കലാമേള – 2021 ൻ്റെ  ചുമതല വഹിക്കുന്നത് ദേശീയ വൈസ്പ്രസിഡന്റ് ലിറ്റി
ജിജോയാണ് (07828424575). രജിസ്ട്രേഷൻ്റെ ചുമതല വഹിക്കുന്നത്  ജോയിൻ്റ് സെക്രട്ടറി സാജൻ സത്യനായിരിക്കും (07946565837). കൂടുതൽ വിവരങ്ങൾക്ക് നാഷണൽ  റീജിയണൽ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
അടുത്ത വർഷം മുതൽ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകൾ സാധാരണ രീതിയിൽ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു.  യുക്മ സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയിൽ  പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളതിനാൽ മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെ പരമാവധി പങ്കെടുപ്പിച്ചു കൊണ്ട് യുക്മ ദേശീയ കലാമേള വൻപിച്ച വിജയമാക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികളോടും, പ്രവർത്തകരോടും  ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിക്കുന്നു.
Sajish Tom
UUKMA National PRO & Media Coordinator
_______________________________________________
Union of United Kingdom Malayalee Associations

Author

Leave a Reply

Your email address will not be published. Required fields are marked *