തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം: എംഎം ഹസന്‍

Spread the love

കെഎസ്ആര്‍ടിസി തൊഴിലാളികളോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.


തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനമാണ് ഗതാഗതവകുപ്പ് മന്ത്രിയും സര്‍ക്കാരും സ്വീകരിച്ചത്. ഡയസ്‌നോണ്‍ പ്രഖ്യാപനവും എസ്മയും പ്രയോഗിക്കുമെന്ന ഭീഷണിയേയും അതിജീവിച്ച് കെഎസ്ആര്‍ടിസി തൊഴിലാളികളെ 48 മണിക്കൂര്‍ പണിമുടക്കിലേക്ക് തള്ളിവിട്ടത് സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നടപടികളാണ്. പത്ത് വര്‍ഷം മുന്‍പ് തീരുമാനിച്ച ശമ്പളമാണിന്നും കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ശമ്പളപരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ നടപ്പായില്ല. തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണം. കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സമീപനമാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പണിമുടക്കിലൂടെ കഴിഞ്ഞ 48 മണിക്കൂര്‍ ജനങ്ങള്‍ക്ക് ഉണ്ടായ യാത്രാ ദുരിതത്തിന് ഉത്തരവാദി കേരള സര്‍ക്കാരാണ്. സര്‍ക്കാര്‍ മനസുവെച്ചിരുന്നെങ്കില്‍ ഈ സമരം ഒഴിവാക്കാമായിരുന്നെന്നും ഹസന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *