മുട്ടിപ്പാലം ചിറ നവീകരണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാവുന്നു

Spread the love

post

തൃശൂർ: തൃശൂർ-പാലക്കാട് ജില്ലകളുടെ അതിർത്തിയിൽ കടവല്ലൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന മുട്ടിപ്പാലം ചിറയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഒരു കോടി അനുവദിച്ച സാഹചര്യത്തിൽ കാർഷിക, വികസന, ടൂറിസം സാധ്യതകൾക്ക് വഴി തെളിയുന്നു. നിലമ്പൂർ സംസ്ഥാനപാത കടന്നു പോകുന്ന തണത്രപാലം മുതൽ മുട്ടിപ്പാലം ചിറ വരെയാണ് നവീകരണ പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാവുന്നത്.തോടിന്റെ ആഴം വർധിപ്പിക്കൽ, വരമ്പ് ബലപ്പെടുത്തൽ, മുട്ടിപ്പാലത്തിന് പുതിയ റഗുലേറ്റർ സ്ഥാപിക്കൽ എന്നിവ നടത്തിയാൽ കടുത്ത വേനലിലും സമീപത്തെ 200 ഏക്കറോളം നെൽകൃഷിക്ക് ഗുണം ചെയ്യും. കൂടാതെ അഞ്ച് കിലോമീറ്റർ ചുറ്റളവ് വരെയുള്ള വീടുകളിലെ കിണറുകളിലും വെള്ളത്തിൻ്റെ അളവ് വർധിക്കും. ഇത് കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും. വർഷങ്ങൾക്കു മുൻപ് നിർമിച്ചിട്ടുള്ള മുട്ടിപ്പാലം ബ്രിഡ്ജ് കം റഗുലേറ്റർ പൊളിച്ച് പുതുക്കി പണിയണമെന്നുള്ള കർഷകരുടെ കാലങ്ങളായുള്ള ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തുക അനുവദിച്ചത്. ടൂറിസത്തിന് ഏറെ സാധ്യതയുള്ള സ്ഥലമാണിത്. പ്രകൃതി രമണീയമായ രീതിയിൽ പച്ചപ്പാർന്ന ഇവിടം നിരവധി വൈവിധ്യ ഇനത്തിലുള്ള പക്ഷികളുടെയും വിശ്രമകേന്ദ്രമാണ്.മുട്ടിപ്പാലത്തെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തുമ്പോൾ തോടിൻ്റെ ഇരുവശത്തും നടപ്പാതകൾ, അലങ്കാര വെളിച്ചങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചും ബോട്ടിങ്, സ്വിമ്മിങ് ഏരിയ എന്നിവ വികസിപ്പിച്ചും വിനോദ സഞ്ചാരികളെ ആകർഷിക്കാനാകും.

Author

Leave a Reply

Your email address will not be published. Required fields are marked *