എംഎ ലത്തീഫിന് സസ്‌പെന്‍ഷന്‍

Spread the love

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാ​ഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എംഎ ലത്തീഫ് നിർദ്ദേശം നൽകിയെന്നും പാർട്ടി കണ്ടെത്തി.
പാർട്ടി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുടെ പേരിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഭാരവാഹി പട്ടികക്കെതിരെ കെപിസിസി ആസ്‌ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി, കോൺ​ഗ്രസ് യൂണിറ്റ് യൂണിറ്റ് കമ്മിറ്റി യോ​ഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ​ഗുരുതര അച്ചടക്ക ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ നടപടി.

Author

Leave a Reply

Your email address will not be published. Required fields are marked *