തൃശ്ശൂർ: ആരോഗ്യമേഖലയിലെ ആവശ്യങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും എന്നും മുൻതൂക്കം നൽകുന്ന മണപ്പുറം ഫൗണ്ടേഷൻ, വലപ്പാട് ഗ്രാമപഞ്ചായത്തിലെ 28 ആശാവർക്കർമാർക്ക് യൂണിഫോം നൽകി ആദരിച്ചു. സാമൂഹിക പ്രതിബദ്ധത വിഭാഗം തലവൻ ജോർജ്ജ് ഡി ദാസ് സ്വാഗതം സമർപ്പിച്ച ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്തിലെ എല്ലാ ആശാവർക്കർമാരും പങ്കെടുക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.
മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ വലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഇൻസ്പെക്ടർ രമേശിൻ്റെ മുഖ്യ സാന്നിദ്ധ്യത്തിൽ ആശാവർക്കർമാരുടെ ലീഡറായ ഉഷയ്ക്ക് യൂണിഫോം നൽകി ആദരിക്കുന്നു.
മണപ്പുറം ഫിനാൻസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻറ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാർ വലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഇൻസ്പെക്ടർ രമേശിൻ്റെ മുഖ്യ സാന്നിദ്ധ്യത്തിൽ
ആശാവർക്കർമാരുടെ ലീഡറായ ഉഷയ്ക്ക് യൂണിഫോം നൽകി ആദരിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടറും ആശാവർക്കർമാരും നടത്തിയ പോരാട്ടങ്ങളെ വി പി നന്ദകുമാർ ചടങ്ങിൽ അഭിനന്ദിച്ചു.
സാമൂഹിക പ്രതിബദ്ധത വിഭാഗത്തിലെ ശില്പ സെബാസ്റ്റ്യൻ , സൂരജ് കേ , എമിൽ ജോർജ് , അഖില എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
റിപ്പോർട്ട് : ASHA MAHADEVAN (Account Executive)