ഡിസംബർ ഏഴിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകളിലും രണ്ട് കോർപ്പറേഷൻ വാർഡുകളിലും ഉൾപ്പടെ 32 തദ്ദേശ വാർഡുകളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ പുറപ്പെടുവിച്ചു. ഡിസംബർ 7 ന് വോട്ടെടുപ്പും 8 ന് വോട്ടെണ്ണലും നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്.
12.11.2021 മുതൽ 19 വരെ രാവിലെ 11 നും 3 നു മിടയിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന 20ന് നടക്കും. 22 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെട്ടുകാട്, തിരുവനന്തപുരം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ ഇടയ്‌ക്കോട്, പോത്തൻകോട് ബ്ലോക്ക് post

പഞ്ചായത്തിലെ പോത്തൻകോട്, വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാംചുണ്ട്, കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം, തേവലക്കര ഗ്രാമപഞ്ചായത്തിലെ നടുവിലക്കര, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ, ഇടുക്കി രാജക്കാട് ഗ്രാമപഞ്ചായത്തിലെ കുരിശുംപടി, ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ വടക്കേഇടലി പാറക്കുടി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ ഗാന്ധിനഗർ, എറണാകുളം പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പിള്ളിച്ചിറ, തൃശൂർ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചാലാംപാടം, കടപ്പുറം ഗ്രാമപഞ്ചായത്തിലെ ലൈറ്റ് ഹൗസ്, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം, തരൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുവിള, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ മൂങ്കിൽമട, എരുമയൂർ ഗ്രാമപഞ്ചായത്തിലെ അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കർക്കിടകച്ചാൽ, മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചീനിക്കൽ, കാലടി ഗ്രാമപഞ്ചായത്തിലെ ചാലപ്പുറം, തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വേഴക്കോട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് പടിഞ്ഞാറ്, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട, കോഴിക്കോട് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുമ്പാറ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ വള്ളിയോത്ത്, കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്തിലെ കൊക്കമുള്ള്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ ഒഴിഞ്ഞവളപ്പ് എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് എന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അിറയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *