ഡോ.റോബര്‍ട്ട് കാലിഫ് എഫ്.ഡി.എ തലവനായി ബൈഡന്‍ നോമിനേറ്റ് ചെയ്തു

Spread the love

വാഷിംഗ്ടണ്‍ ഡി.സി : യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവനായി ഡോ.റോബര്‍ട്ട് കാലിഫിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു .

നവംബര്‍ 12 വെള്ളിയാഴ്ചയാണ് വൈറ്റ് ഹൌസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് .

Picture

ബൈഡന്‍ അധികാരത്തില്‍ വന്നതിന് ശേഷം എഫ്.ഡി.എക്ക് ആദ്യമായാണ് പുതിയൊരു തലവനെ ലഭിക്കുന്നത്. ഇത് വരെ ഡോ.ജാനറ്റ് വുഡ്കോക്ക് ആയിരുന്നു എഫ്.ഡി.എ ആക്റ്റിംഗ് കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്നത് . ഡോ.ജാനറ്റ് സ്തുത്യര്‍ഹ സേവനം അര്‍പ്പിച്ചുവെങ്കിലും ഒപ്പിയോഡ് കൈകാര്യം ചെയ്തതില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു .

Picture2

ഡ്യുക്ക് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ കാര്‍ഡിയോളജിസ്റ്റായി പ്രവര്‍ത്തിച്ചു വന്നിരുന്ന ഡോ.കാലിഫ് ഗൂഗിള്‍ പാരന്റ് ആല്‍ഫബറ്റസ് ലൈഫ് സയന്‍സ് ഓര്‍ഗനൈസേഷന്റെ സീനിയര്‍ അഡൈ്വസര്‍ കൂടിയാണ് . ഒബാമ ഭരണത്തില്‍ എഫ്.ഡി.എ കമ്മീഷണറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

നവംബര്‍ 15 ന് ശേഷം ഡോ.ജാനറ്റിന് ആക്ടിംഗ് സ്ഥാനത്ത് തുടരുന്നതിന് നിയമതടസ്സമുള്ളതിനാലാണ് ഡോ.കാലിഫിനെ നോമിനേറ്റ് ചെയ്തിരിക്കുന്നതെന്നും , യു.എസ് സെനറ്റില്‍ ഇരു പാര്‍ട്ടികളൂം ഇദ്ദേഹത്തെ അംഗീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു . പാന്‍ഡമിക്കിന്റെ ഭീതി പൂര്‍ണ്ണമായും വിട്ടു മാറിയിട്ടില്ലാത്ത സ്ഥിതിക്ക് എഫ്.ഡി.എക്ക് പൂര്‍ണ്ണസമയ ചീഫ് ആവശ്യമാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *