ഫെസ്റ്റിവല്‍ ഓഫ് ജോയ്’ നവംബര്‍ 26 മുതല്‍ 28 വരെ ന്യൂയോര്‍ക്കില്‍; തങ്കു ബ്രദർ ശുശ്രുഷിക്കുന്നു

ന്യൂയോര്‍ക്ക്: ലോകം മുഴുവൻ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘സ്വർഗീയ വിരുന്ന്’ എന്ന ക്രിസ്തിയ ഉണർവിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനും, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനുമായ തങ്കു ബ്രദര്‍ (ഡോ. മാത്യു കുരുവിള) നവംബര്‍ 26, 27, 28 തിയ്യതികളില്‍ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3, 4, 5 തിയ്യതികളില്‍ ഡാളസിലും ശുശ്രൂഷിക്കുന്നു.

എല്ലാ വര്‍ഷവും ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലുള്ള വിവിധ സ്വര്‍ഗീയ വിരുന്നിന്റെ സഭകളില്‍ അദ്ദേഹം ശുശ്രൂഷിക്കാറുണ്ട്. വിവിധ രാജ്യക്കാരും ഭാഷക്കാരും ആരാധനയില്‍ സംബന്ധിക്കാറുമുണ്ട്.

‘ഫെസ്റ്റിവല്‍ ഓഫ് ജോയ്’ എന്ന ന്യൂയോര്‍ക്കില്‍ നടക്കുന്ന മൂന്നു ദിവസത്തെ ഫാമിലി കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അനേകര്‍ പങ്കെടുക്കുന്നതാണ്. ഈ ശ്രുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (സീനിയര്‍ പാസ്റ്റര്‍ ഹെവന്‍ലി ഫീസ്റ്റ്, ന്യൂയോര്‍ക്ക്) 516 499 0687.

റിപ്പോർട്ട്  :   മൊയ്തീന്‍ പുത്തന്‍‌ചിറ

Leave Comment