അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റായി കമലാ ഹാരിസ്

Spread the love

വാഷിംഗ്ടണ്‍ ഡി.സി.: ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റിന്റെ പൂര്‍ണ്ണ അധികാരം ഏറ്റെടുത്ത വനിതാ പ്രസിഡന്റായി കമല ഹാരിസ്. നവംബര്‍ 19 വെള്ളിയാഴ്ച രാവിലെ 10.10 മുതല്‍ 11.35 വരെയാണ് പ്രസിഡന്റ് ബൈഡന്റെ പൂര്‍ണ്ണ ചുമതല കമല ഹാരിസിനെ ഏല്‍പിച്ചുകൊണ്ടു സ്പീക്കര്‍ നാന്‍സി പെലോസിന്റെ അറിയിപ്പുണ്ടായത്.

Picture2

അധികാര കൈമാറ്റത്തിന്റെ ഔദ്യോഗീകാ അറിയിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറിയതായി വൈററ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌ക്കി വെള്ളിയാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

78 വയസ്സുള്ള പ്രസിഡന്റ് ബൈഡനെ കൊളിനോസ്‌ക്കോപ്പിക്ക് വിധേയനാക്കുന്നതിന് വാള്‍ട്ടര്‍ റീസ് നാഷ്ണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ രാവിലെ 9 മണിക്ക് പ്രവേശിപ്പിച്ചു. തുടര്‍ന്ന് 10.10ന് കോളിനോ സ്‌ക്കോപ്പിക്കാവശ്യമായ അനസ്തിഷ ബൈഡന് നല്‍കിയതോടെ മയക്കത്തിലേക്ക് വീണതു മുതലാണ് കമല ഹാരിസിന്റെ പ്രസിഡന്റ്‌സി ആരംഭിച്ചത്. 85 മിനിട്ട് പരിശോധന പൂര്‍ത്തിയായതോടെ 11.35ന് കമല ഹാരിസിന് നല്‍കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ പ്രസിഡന്റ് ബൈഡന്‍ ഏറ്റെടുത്തു.

പ്രസിഡന്റിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് പ്രസ് സെക്രട്ടറി അറിയിച്ചു.

85 മിനിട്ടിന് ശേഷം ചുമതലയൊഴിഞ്ഞതോടെ വാഷിംഗ്ടണില്‍ നിന്നും കമലഹാരിസ് കൊളംബസ് ഒഹായോയിലേക്ക് യാത്രയായി.

Author

Leave a Reply

Your email address will not be published. Required fields are marked *