ഹൂസ്റ്റണില്‍ ക്രോഗര്‍ ജീവനക്കാര്‍ സമരത്തിലേക്ക്

Spread the love

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്രോഗര്‍ ജീവനക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ മാനേജ്‌മെന്റ് വിസമ്മതിക്കുകയാണെങ്കില്‍ താങ്ക്‌സ് ഗിവിങ്ങിനു മുന്‍പ് ഏതു ദിവസവും ജോലി ബഹിഷ്‌ക്കരിക്കുമെന്ന് യൂണിയന്‍.

2020 ഏപ്രില്‍ മുതല്‍ ക്രോഗര്‍ ജീവനക്കാര്‍ പുതിയ കോണ്‍ട്രാക്ട് ഒപ്പുവയ്ക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനേജ്‌മെന്റ് ഇതുവരെയതിന് തയാറായിട്ടില്ലാ എന്നാണ് യൂണിയന്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന യൂണിയന്‍ പൊതുയോഗമാണ് പണിമുടക്കിന് തീരുമാനമെടുത്തത്. ജീവനക്കാരുടെ സമരത്തെ നേരിടുവാന്‍ മാനേജുമെന്റ് നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ജീവനക്കാര്‍ സ്റ്റോറുകളില്‍ നിന്നും വിട്ടുനിന്നാലും തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

Picture2

ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുന്നതിന് 56 മില്യന്‍ ഡോളര്‍ മാറ്റിവച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളര്‍ ആക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *