വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്

Spread the love

തൃശ്ശൂർ: മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സ്വീകരണം നൽകി .

കോവിഡ് കാലഘട്ടത്തിൽ മണപ്പുറം ഫൗണ്ടേഷൻ സമൂഹത്തിന്റെ ഉന്ന മനത്തിനായി നൽകിയ നിരവധി സന്നദ്ധ സേവന പദ്ധതികൾ മുൻ നിർത്തിയാണിത്.

ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡണ്ട് ഡോക്ടർ ഇ.പി ജോൺസൻ ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു . അന്താരാഷ്ട ലയൺസ് കൂട്ടായ്മയിലൂടെ മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകം ഏറെ സ്നേഹത്തോടെയാണ് നോക്കിക്കാണുന്നതെന്നു ഉത്ഘാടനവേളയിൽ അസോസിയേഷൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു .

മണപ്പുറം ഫിനാൻസ് എം ഡി യും സിഇഒയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റീയുമായ വി പി നന്ദകുമാറിനെ
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് ഡോക്ടർ ഇ.പി ജോൺസൻ ആദരിക്കുന്നു .

മണപ്പുറം ഫിനാൻസ് ജനറൽ മാനേജരും ചീഫ് പി. ആർ ഒ സനോജ് ഹെർബർട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ പി ആർ ഒ കെ എം അഷ്‌റഫ്‌, ചന്ദ്രപ്രകാശ് ഇടമന , അഡ്വക്കേറ്റ് വൈ എ റഹീം ,
പി എ രവീന്ദ്രൻ , വി എൻ ബാബു, വിമൽ, ഇഗ്‌നേഷ്യസ് , ഈപ്പൻ വർഗീസ്, പ്രഭാകരൻ തുടങ്ങിയ ഒട്ടേറെ പ്രവാസലോകത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു

റിപ്പോർട്ട്  :   Anju V Nair (Account Manager)

.

Author

Leave a Reply

Your email address will not be published. Required fields are marked *