മലയാളി അസോസിയേഷൻ സന്ദർലാൻഡ് പത്താം വാർഷികാഘോഷങ്ങൾ പ്രൗഢഗംഭീരമായി : റെയ്മണ്ട് മുണ്ടക്കാട്ട്

Spread the love

അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സന്ദർലാൻഡ് : മലയാളി അസോസിയേഷൻ സണ്ടർലൻഡ് പ്രൗഡ ഗംഭീരമായി അവരുടെ പത്താം വാർഷികം സന്ദർലാൻഡിൽ ആഘോഷിച്ചു .മലയാളി അസോസിയേഷൻ സന്ദർലൻഡ് പ്രസിഡണ്ട് റെയ്മണ്ട് മുണ്ടാക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങിൽ മാസ് ഗായികയായ ഫിയോണ മനോജ് ആലപിച്ച ഭകതിഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. യുക്‌മ ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എബി സെബാസ്റ്റ്യൻ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് മാസ് ആഘോഷങ്ങൾ നിലവിളക്ക് തെളിയിച്ചുകൊണ്ട് ഉദ്‌ഘാടനം ചെയ്തു.

യുക്മ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് നഴ്സസ് ഫോറം പ്രതിനിധിയും മാസ് വൈസ് പ്രസിഡണ്ടുമായ ബൈജു ഫ്രാൻസീസ് സ്വാഗതം ആശംസിച്ചു. മാസ് സെക്രട്ടറി സുജിത് തങ്കച്ചനും മാസ് സന്ദർലാൻഡ് ആങ്കറുമായ മേഴ്‌സി റോജനും ചേർന്ന് നൂറുകണക്കിന് വരുന്ന മലയാളി അസോസിയേഷൻ കുടുംബങ്ങളെ മണിക്കൂറുകളോളം നീണ്ടുനിന്ന ആഘോഷ പരിപാടികളുടെ സ്റ്റേജ് നിയന്ത്രിച്ചപ്പോൾ യുകെയിലെ ബോളീവുഡ് ഡാൻസ് ട്രൂപ്പായ ദേശി നാച് ഡാൻസ് ടീമും പിന്നണി ഗായികയായ ഡെൽസി നൈനാനും ടീവീ റിയാലിറ്റി ഷോ താരമായ സോമുവും ചേർന്ന് ആലപിച്ച ഗാനമേള മലയാളീ ഹൃദയങ്ങളെ ഇളക്കിമറിച്ചു. ബീറ്റ്‌സ് യുകെ ഡിജിറ്റൽ വേൾഡ് ശബ്ദവും വെളിച്ചവും നൽകി ആഘോഷങ്ങൾക്ക് ശക്തിപകർന്നു.

കഴിഞ്ഞ പത്തു വർഷകാലം മാസ് സംഘടനയെ നയിച്ച പ്രസിഡണ്ടുമാരെയും, സെക്രട്ടറിമാരെയും മാസ് എന്ന സംഘടനക്ക് സന്ദർലാണ്ടിൽ ജന്മം കൊടുത്ത ഫൗണ്ടേഷൻ അംഗങ്ങളെയും മുഖ്യാതിഥി പൊന്നാട അണിയിച്ചുകൊണ്ട് ആദരിക്കുകയും അവർക്ക് സംഘടനക്ക് വേണ്ടി മോമെൻ്റാേ കൊടുക്കുകയും ചെയ്തു.

മാസ് സംഘടനയുടെ അഭിമാനമായി GCSC, A LEVEL പരീക്ഷകളിൽ ഉന്നത വിജയം വാങ്ങിയ കുട്ടികൾക്ക് സണ്ടർലാൻഡ് റോയൽ ഹോസ്‌പിറ്റൽ ഡോക്ടർ നിധിൻ പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.

കേരളാ ജലവകുപ്പ് മന്ത്രിയും ഇടുക്കി എം എൽ എ യുമായ ശ്രീ. റോഷി അഗസ്റ്റിൻ, ഇടുക്കി എം പി ശ്രീ. ഡീൻ കുര്യാക്കോസ്, യുക്മ ദേശീയ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള തുടങ്ങിയ പ്രമുഖ വ്യക്തികൾ ഓൺലൈൻ വഴി മലയാളി അസോസിയേഷൻ കുടുംബങ്ങൾക്ക് ആശംസകൾ അറിയിച്ചപ്പോൾ, മാസ് ട്രഷർ സ്മിതാ ജെയിംസ് പരിപാടിയിൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
നവംബർ ഇരുപതിന്‌ കൃത്യംനാലുമണിക്ക് തുടങ്ങിയ ആഘോഷപരിപാടികൾ രാത്രി പത്തിന് അവസാനിച്ചു.

റിപ്പോർട്ട്  :

 

Author

Leave a Reply

Your email address will not be published. Required fields are marked *