ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലും, ന്യൂയോര്‍ക്കിലും വിവിധ കത്തോലിക്കാ ദേവാലയങ്ങളില്‍ ശുശ്രൂഷ അനുഷ്ഠിക്കുന്ന വൈദികര്‍ ന്യൂയോര്‍ക്ക് ബ്രോണ്‍സ് സെന്റ് തോമസ് ചര്‍ച്ചില്‍ ഒത്തുചേര്‍ന്ന് താങ്ക്‌സ് ഗിവിംഗ ഡെ ആഘോഷിച്ചു.
പ്രാര്‍ത്ഥനയോടും ആരാധനയോടും കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. ദൈവത്തില്‍ നിന്നും ലഭിച്ച നിരവധി അനുഗ്രഹങ്ങള്‍ വൈദീകര്‍ പരസ്പരം പങ്കിട്ടു.
എല്ലാ അനുഗ്രഹങ്ങള്‍ക്കും നാം ദൈവത്തോടു കടപ്പെട്ടിരിക്കുന്നുവെന്നും, ഓരോ ദിവസവും ദൈവത്തോട് നാം നന്ദി കരേറ്റുവാന്‍ ബാധ്യസ്ഥരാണെന്നും ബ്രോണ്‍സ് സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ.ജോഷാ എളംബശ്ശേരില്‍ പറഞ്ഞു. ഫാ.ഫ്രാന്‍സീസ് നംമ്പ്യാപറമ്പില്‍(കോര്‍ഡിനേറ്റര്‍), ഫാ.സെബാസ്റ്റ്യന്‍ തെക്കേടത്തു(സി.എം.ഐ. ഡലിഗേറഅറ് സുപ്പീരിയര്‍), ഫാ.പോളി തെക്കന്‍(സി.എം.ഐ.) തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു പ്രവേശിച്ചു. താങ്ക്‌സ് ഗിവിംഗ് ഡിന്നറും ക്രമീകരിച്ചിരുന്നു.