ഫിലീക്സിനോസ് എപ്പിസ്കോപ്പ ഐ പി എല്ലിൽ ജനു 4നു പുതു വത്സര സന്ദേശം നല്‍കുന്നു

Spread the love

ഹൂസ്റ്റണ്‍ : ഇന്‍റര്‍നാഷനല്‍ പ്രയര്‍ ലൈന്‍ ജനു 4ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍ നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസനാധിപൻ റൈറ്റ് റവ ഡോ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പ പുതുവത്സര സന്ദേശം നൽകുന്നു
.വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി ഒന്പതിനാണ് ആരംഭിക്കുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജനു 4നു ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈനിൽ സന്ദേശം നല്‍കുന്ന ഫിലക്സിനോസ് തിരുമേനിയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

Author

Leave a Reply

Your email address will not be published. Required fields are marked *