ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒറ്റ ദിവസം പ്രവേശിപ്പിച്ചത് കോവിഡ് ബാധിതരായ 70 കുട്ടികളെ

Spread the love

ഹൂസ്റ്റണ്‍ : ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി തിങ്കളാഴ്ച 70 കുട്ടികളെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ 700 ല്‍ അധികം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ഭൂരിഭാഗത്തിനും വൈറസ് ബാധ കണ്ടെത്തിയതായി ടെക്‌സസ് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ പറഞ്ഞു.

വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് പതിനാറു വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനു ഫെഡറല്‍ റഗുലേറ്റേഴ്‌സ് തിങ്കളാഴ്ച തീരുമാനിച്ചു.

ക്രിസ്മസ് ഒഴിവുകാലം കഴിഞ്ഞു വിദ്യാര്‍കള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ കൗമാര പ്രായക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ സിഡിസി ഡയറക്ടര്‍ ഡോ. റോഷില വലന്‍സ്‌ക്കി തീരുമാനമെടുക്കുമെന്നു സിഡിസി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *