സംസ്ഥാന യുവജന കമ്മീഷന് 2021-22 ലെ വിവിധ പദ്ധതികള്‍ക്കായി കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നടത്തും.
1)കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍
(7 എണ്ണം, ഓണറേറിയം 6,000/)
യുവജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം എല്ലാ ജില്ലകളിലെയും കോളേജുകള്‍, പട്ടികജാതി/പട്ടികവര്‍ഗ കോളനികള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ലബുകള്‍ തുടങ്ങിയ യുവജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കായി ജില്ലാ കോ-ഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 . പ്രായപരിധി 18- 40 നും മദ്ധ്യേ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം നല്‍കും.