സി.എ.എഫ്.എല്‍. കമ്പനിയുടെ പ്രോഡക്ട് ലോഞ്ചിംഗ് 10-ന്

Spread the love

കൊച്ചി: സി. എ. എഫ്. എല്‍. ഫിനാൻഷ്യൽ സർവീസസ് കമ്പനിയുടെ പുതിയ ഫിനാഷ്യല്‍ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് 10-ന് നടക്കും. വൈകിട്ട് നാലിന് കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുംബൈ എസ്.ഐ.ഡി.ബി.ഐ. (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ.എഫ്.സി.(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) മുന്‍ എം.ഡിയുമായ കെ.എം. നായര്‍ ഉദ്ഘാടനം ചെയ്യും. സി.എ. ജോസ് ജോര്‍ജ് അധ്യക്ഷനായിരിക്കും. സി. എ. ചെറിയാന്‍ സി. എം. മുഖ്യാതിഥിയായിരിക്കും. സി. എ. എഫ്. എൽ. മാനേജിംഗ് ഡയറക്ടർ സി. എ. സാബു തോമസ്, സി. എ. സലിം അബ്ദുൾ റഷീദ്, സി. എ. വിജയ് കൃഷ്ണന്‍, സി. എ. ജോജോ അഗസ്റ്റിൻ എന്നിവർ പ്രസംഗിക്കും.

Report : Arunkumar  vr

Leave a Reply

Your email address will not be published. Required fields are marked *