അപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു

Spread the love

ബ്രോങ്ക്സ് (ന്യുയോർക്ക്) ∙ബ്രോങ്ക്സിലെ ‌ഡ്യു പ്ലെക്സ് അപ്പാർട്ട്മെന്റിൽ ഉണ്ടായ അഗ്നിബാധയിൽ 9 കുട്ടികൾ ഉൾപ്പെടെ 19 പേർ മരിക്കുകയും നിരവധി പേർക്കു ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. ഇലക്ട്രിക് ഹീറ്ററിൽ നിന്നുണ്ടായ സ്പാർക്കാണ് തീ ആളിപടരാൻ കാരണമായതെന്ന് ന്യുയോർക്ക് ഫയർ Picture2

ഡിപ്പാർട്ട്മെന്റ് കമ്മീഷണർ ഡാനിയേൽ നിഗ്രൊ വെളിപ്പെടുത്തി.1990 ൽ സിറ്റിയിലെ സോഷ്യൽ ക്ലബിൽ ഉണ്ടായ അഗ്നിബാധയിൽ 90 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അഗ്നിബാധയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പാർട്ട്മെന്റിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപടർന്നതെന്ന് കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ 19 പേർ മരിച്ചതായും മുപ്പതുപേർക്കു ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്നതായും ന്യുയോർക്ക് മേയർ എറിക്ക് ആഡംസ് സ്ഥിരീകരിച്ചു. കൂടുതൽ പേരും വിഷപുക ശ്വസിച്ചാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Picture2

120 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം. മരിച്ചവരോടുള്ള ആദരസൂചകമായി ബുധനാഴ്ച വരെ എല്ലാ ഓഫിസുകളിലേയും പതാക പകുതി താഴ്ത്തി കെട്ടണമെന്ന് മേയറുടെ ഓഫിസ് അറിയിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *