കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു – (അനശ്വരം മാമ്പിള്ളി)

Spread the love

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ വർഷങ്ങളിൽ നടത്തി വരുന്ന അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെടുത്തിയിട്ടുള്ള എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് മികച്ച മാർക്ക് നേടുന്ന മലയാളി വിദ്യാർത്ഥികളെ ആദരിയ്ക്കുവാനായി ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനും കേരള അസോസിയേഷൻ ഓഫ് ഡാളസും, (സ്പോൺസമാരായി ലയൻസ് ക്ലബ്ബുDFW, ജോർജ് ജോസഫ്, രമണി കുമാർ, ജോസഫ് ചാണ്ടി, ജേക്കബ് എന്റെർപ്രൈസ്സ്, ഐപ്പ് സ്കറിയ ) ഈ അവാർഡ്ഏർപ്പെടുത്തിയിരിക്കുന്നത്.

കോവിഡ് ഭീതിയെ തുടർന്ന്ക്രിസ്തു മസ് ന്യൂ ഇയർ പ്രോഗ്രാം ഒഴിവാക്കിയിരുന്നു. അതുകൊണ്ട് അവാർഡിന് അർഹരായവരെ മാത്രം ക്ഷണിച്ചു വരുത്തി അസോസിയേഷൻ ഹാളിൽ പ്രത്യേകം ക്രമീകരിച്ച അവാർഡ്ദാന ചടങ്ങിൽ ICEC പ്രസിഡന്റ്‌ ജോർജ് ജോസഫ് വിലങ്ങോലിൽ, അസോസിയേഷൻ വൈസ്. പ്രസിഡന്റ്‌ ഷിജു എബ്രഹാം, എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജെസ്സി പോൾ എന്നിവർ ചേർന്നു അവാർഡ് നൽകുകയും അനുമോദിക്കുകയും ചെയ്തു.

അഞ്ചാം ഗ്രേഡിൽ റോഹൻ മാത്യു , ഐഡൻ പി. ജോർജ് , എട്ടാം ഗ്രേഡിൽ കിഷോൺ പറയികുളത് , നിയിൽ ജെജു, പന്ത്രണ്ടാം ഗ്രേഡിൽ ടോം പുന്നേൽ, ജെറിൻ ബി. മുളങ്ങൻ എന്നിവർ പ്രശംസാപത്രവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.

കൂടാതെ ആർട്ട്‌ കോമ്പറ്റിഷൻ, സ്പെല്ലിങ് ബി, മാത്ത് കോമ്പറ്റിഷൻ, സ്പോർട്സ് എന്നിവയുടെ സമ്മാനദാന വിതരണവും നടത്തി. കോവിഡ് മഹാമാരിയെ ഭേദിച്ച് വരും വർഷങ്ങളിൽ പഴയതുപോലെ ശോഭനമായ പരിപാടി സംഘടിപ്പിക്കാൻ സാധിക്കും മെന്ന് പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ടു നിയുക്ത അസോസിയേഷൻ പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ

വിദ്യാർത്ഥികളെ അനുമോദിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളായ ഐ. വർഗീസ്,ഫ്രാൻസിസ് തോട്ടത്തിൽ,ജൂലിയറ്റ് മുളങ്ങൻ,അനശ്വർ മാമ്പിള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വരാത്തവർക്ക്‌ അസോസിയേഷൻ ഓഫീസിൽ വന്നു കളക്ട് ചെയ്യാനുള്ള സൗകര്യം ഒരിക്കിട്ടുണ്ട് യെന്ന് ഐ. വർഗീസ് അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *