‘വെൽക്കം 2022’ : റോയൽ എൻഫീൽഡ് വാഹനങ്ങൾക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എൽ ആൻഡ് ടി ഫിനാൻസ്

Spread the love

വിലയുടെ 90%ത്തോളം ധനം നാൽ വർഷത്തെ തിരിച്ചടവ് സമയത്തോടെ വായ്പയായി ലഭിക്കും

മുംബൈ: റോയൽ എൻഫീൽഡ് വാഹനങ്ങൾ സ്വന്തമാക്കാൻ ‘വെൽക്കം 2022’ എന്ന പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എൽ ആൻഡ് ടി ഫിനാൻസ്. ഇരു ചക്ര വാഹനങ്ങൾക്കായുള്ള വായ്പാ ദാതാക്കളിൽ രാജ്യത്തെ ഏറ്റവും മുൻനിര കമ്പനികളിലൊന്നായ എൽ ആൻഡ് ടി ഫിനാൻസിന്റെ പുതിയ പദ്ധതിയിലൂടെ യാതൊരുവിധ പണയവും കൂടാതെ, മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഉപഭോക്താക്കൾക്ക് വായ്പ അനുവദിച്ച് നൽകപ്പെടും. 7.99% പലിശ നിരക്ക് മുതൽ വായ്പ ഇതിലൂടെ ലഭ്യമാവും. കൂടാതെ വാഹനത്തിന്റെ ആകെ തുകയുടെ 90%ത്തോളം ധനം, നാൽ വർഷത്തെ തിരിച്ചടവ് സമയത്തോടെ പദ്ധതിയിലൂടെ ലഭിക്കുമെന്നതും ‘വെൽക്കം 2022’ന്റെ സവിശേഷതയാണ്.

‘എൽ ആൻഡ് ടി ഫിനാൻസുമായി കൈ കോർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഇതിലൂടെ ലളിതവും ഉപഭോക്താക്കൾക്കിണങ്ങുന്ന തരത്തിലൂള്ള ധനസഹായവും ആവശ്യാനുസരണം ജനങ്ങളിലേക്ക് എത്തും. ഈ കൂട്ടുകെട്ടിലൂടെ റോയൽ എൻഫീൽഡ് ഭീമമായ മുതൽമുടക്കില്ലാതെ തന്നെ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാവും.’ റോയൽ എൻഫീൽഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി ഗോവിന്ദരാജൻ പറഞ്ഞു.

വായ്പ ലഭിക്കുന്നതിനായി അടുത്തുള്ള റോയൽ എൻഫീൽഡ് ഡീലറെ നേരിട്ട് സമീപിക്കുകയോ, അല്ലെങ്കിൽ എൽ ആൻഡ് ടി ഫിനാൻസിന്റെ ബ്രാഞ്ചോ www.ltfs.com എന്ന വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്.

രേഖകൾ അടിസ്ഥാനമാക്കിയുള്ള വായ്പ പദ്ധതികൾ, ഡിജിറ്റൽ ഓൺ ബോർഡിങ്ങ്, കുറഞ്ഞ നടപടി സമയം (ടിഎറ്റി) എന്നിവയാണ് എൽ ആൻഡ് ടി ഫിനാൻസിനെ മറ്റ് ഇരുചക്ര വായ്പാ ദാതാക്കളിൽ നിന്നും വേറിട്ട് നിർത്തുന്ന ഘടകങ്ങൾ. ഈ പങ്കാളിതത്തിലൂടെ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള ഒന്ന്, രണ്ട്, മൂന്ന് ടയറുകളിലുള്ള ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡ് വാഹനങ്ങൾ വളരെ എളുപ്പം സ്വന്തമാക്കാൻ സാധിക്കും.

നിലവിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന ഏറ്റവും പഴക്കമുള്ള ഇരുചക്രവാഹന ബ്രാൻഡാണ് റോയൽ എൻഫീൽഡ്. ക്ലാസിക്ക് 350, മിറ്റിയോർ 350 ക്രൂസർ, ഇന്റർസെപ്റ്റർ 650, കോൺടിനന്റൽ 650 ട്വിൻസ്, ഹിമാലയൻ അഡ്വഞ്ചർ ടൂറർ, ഐകോണിക്ക് ബുള്ളറ്റ് 350 എന്നിവയാണ് എൻഫീൽഡിന്റെ പ്രീമിയം വാഹനങ്ങൾ. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് റോയൽ എൻഫീൽഡ് സാമ്പത്തികമായി വഹിക്കാനും വാങ്ങാനും സാധിക്കുക എന്നതാണ് കമ്പനി ഉറ്റു നോക്കുന്നത്. എൽ ആൻഡ് ടിയുമായുള്ള സഹകരണത്തിലൂടെ സ്വന്തമായൊരു റോയൽ എൻഫീൽഡ് വാഹനമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് റോയൽ എൻഫീൽഡ് ആരാധകർക്ക് സാധിക്കും.

എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിങ്ങ്‌സ്

എൽടിഎഫ്എച് (www.ltfs.com) ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിര ബാങ്ക് ഇതര ധനകാര്യ കമ്പനിയാണ്. മ്യൂച്ചൽ ഫണ്ട്‌സ്, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ധനസഹായം, ഗ്രാമീണ, ഭവന വായ്പ പദ്ധതികൾ തുടങ്ങിയ അനേകം ധനസഹായവും ഇടപാടുകളുമാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. എൽ ആൻഡ് ടി ഫിനാൻഷ്യൽ സർവീസ് എന്നാണ് എൽ ആൻഡ് ടി ഫിനാൻസ് ഹോൾഡിങ്ങ്‌സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഔദ്യോഗിക നാമം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽടിഎഫ്എച്ചിന് എഎഎ റേറ്റിങ്ങ് – നാല് മുൻനിര റേറ്റിങ്ങ് ഏജൻസികൾ ചേർന്നുള്ള എൻബിഎഫ്‌സിസിന്റെ ഏറ്റവും ഉയർന്ന റേറ്റിങ്ങാണ് ലഭിച്ചിട്ടുള്ളത്. സാമ്പത്തിക വർഷം 2017 മുതൽ, എൽറ്റിഎഫ്എസ് സ്ഥാപനങ്ങൾക്ക് സാങ്കേതികതയുടെയും, വിവരങ്ങളുടെയും അടിസ്ഥാനത്തിലുള്ള അനലിറ്റിക്‌സ് വർദ്ധിപ്പിക്കാനും, അതിലൂടെ മികവുറ്റ സേവനങ്ങൾ നൽകാനും, കൂടുതൽ ഉപഭോക്താക്കളിലേക്കെത്താനും, ഗുണകരമാകും വിധം കുറഞ്ഞ നടപടി സമയവും നൽകി നിലവാരമുള്ള ധനസഹായ പദ്ധതികൾ ജനങ്ങളിലേക്കെത്താൻ കമ്പനിക്ക് സാധിച്ചു. കമ്പനിയുടെ ഇഎസ്ജി നിലവാരം കണക്കിലെടുത്ത്, എഫ്ടിഎസ്ഈ4 ഗുഡ് ഇൻഡക്‌സ് സീരീസിന്റെ ഭാഗമായി എൽ ആൻഡ് ടി ഫിനാൻഷ്യൽ സർവീസിനെ രേഖപ്പെടുത്തിയിട്ടുണ്ട്. എൽടിഎഫ്എസിന് 2019ലെ സോഷ്യൽ എക്‌സലൻസ് പുരസ്‌കാര ചടങ്ങിൽ, ‘സോഷ്യലി അവേർ കോർപ്പറേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരവും, എൽ ആൻഡ് ടിയുടെ പ്രധാന സിഎസ്ആർ പ്രോഗ്രാമായ ഡിജിറ്റൽ സഖിയക്ക്, എഫ്‌സിസിഐയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പുരസ്‌കാരം സ്ത്രീ ശാക്തീകരണത്തിനും ലഭിച്ചിട്ടുണ്ട്.

Report : Reshmi Kartha

 

Author

Leave a Reply

Your email address will not be published. Required fields are marked *