സര്‍ക്കാരിനും മന്ത്രിക്കും വിശദീകരണം നല്‍കാന്‍ കേസ് ഈ മാസം 18 ന് പോസ്റ്റ് ചെയ്തു.
കണ്ണൂര്‍ വിസി നിയ മനത്തില്‍ മന്ത്രി ബിന്ദു അനധികൃതമായി ഇടപെട്ടുവെന്ന ചെന്നിത്തലയുടെ പരാതിയിലാണു ലോകായുക്ത നോട്ടിസ്
തിരു :കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ഡോ: ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് മന്ത്രി ആര്‍. ബിന്ദു കത്തെഴുതിയത് അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവുമാണെണെന്നും ,മന്ത്രിയെ മന്ത്രി
ബിന്ദുഅയോഗ്യയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എം. എല്‍.എ ലോകായുക്തയില്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ സര്‍ക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട് ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുണ്‍ ആര്‍.റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്, ഉത്തരവായി. വിശദീകരണം നല്‍കാന്‍ കേസില്‍ ഹാജരായ ലോകയുക്ത അറ്റോണി റ്റി എ ഷാജിയ്ക്കാണ് നിര്‍ദേശം നല്‍കിയത്..കേസ് ഈ മാസം പതിനെട്ടിന് പോസ്റ്റ് ചെയ്തു.
രമേശ് ചെന്നിത്തലക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി.