കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ തീരുമാനം

കേരളത്തിലെ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുൻ എം പി പി. കരുണാകരന്റെ നേതൃത്വത്തിൽ ഏകാധ്യാപകരുടെ സംഘടനയായ എ എസ് ടി യു ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് സർക്കാരിന്റെ തീരുമാനം.

യാത്രാസൗകര്യം തീരെ ഇല്ലാത്തതും വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നതുമായ ഒറ്റപ്പെട്ട തീരപ്രദേശങ്ങളിലെയും വന മേഖലകളിലെയും കുട്ടികളെ രാജ്യ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടി1997-ൽ ആവിഷ്കരിച്ച ആശയമാണ് ഏകാധ്യാപക വിദ്യാലയങ്ങൾ. കേരളത്തിൽ കാസർഗോഡ്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ് മൾട്ടി ഗ്രേഡ് ലേർണിങ് സെന്റഴ്സ് നിലനിൽക്കുന്നത്.

Leave Comment