കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൽ നടന്നത് തീവെട്ടിക്കൊള്ള : രമേശ് ചെന്നിത്തല

ആരോഗ്യ വകുപ്പിലെ കോവിഡ് കാലത്തെ കൊള്ളകൾ ഓരോന്നായി പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു സ്പ്രിംഗ്ലർ ഉൾപ്പടെയുള്ളവ പുറത്ത് കൊണ്ട് വന്നപ്പോൾ ആദ്യം തന്നെ അധിക്ഷേപിച്ചവർ തന്നെയാണു ഈ കൊള്ളക്ക് എല്ലാം കൂട്ട് നിന്നത് . ക്യൂടുതൽ അഴിമതി പുറത്തു

വരാതിരിക്കാൻ ബോധപൂർവ്വമാണു ആരോഗ്യവകുപ്പ് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയത് .ഇത് കള്ളനെ താക്കോൽ ഏൽപ്പിച്ച അവസ്ഥയിലായി. അതുകൊണ്ട് സമഗ്ര അന്വേഷണത്തിനു സ്വതന്ത്ര ഏജൻസിയെ ചുമതലപ്പെടുത്തണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

Leave Comment