സി.പി.എമ്മിന് ഇപ്പോഴും ചോറ് ഇങ്ങും കൂറ് അങ്ങും എന്ന ദേശവിരുദ്ധ നിലപാട്: രമേശ് ചെന്നിത്തല

Spread the love

തിരുവനന്തപുരം: നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.എം നേതാക്കളുടെ രീതി ‘ചോറ് ഇങ്ങും കൂറ് അങ്ങു’മെന്ന അവരുടെ ദേശവിരുദ്ധ മനോഭാവത്തിന് തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനരോഷം ഭയന്നു മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി.ബി അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ ചൈനീസ് സ്തുതിയെ തിടുക്കപ്പെട്ട് തിരുത്താന്‍ ശ്രമിച്ചത്. പക്ഷേ അത് കൊണ്ടു കാര്യമില്ല. സി.പി.എം നേതാക്കളുടെ ചൈനാ പ്രേമം ആദ്യമായിട്ടല്ല പുറത്തു വരുന്നത്. രണ്ടു വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രസംഗിച്ചിരുന്നു. 1962 ല്‍ ചെനീസ് ആക്രമണകാലത്ത് ഇന്ത്യ ഇന്ത്യയുടെതന്നും ചൈന ചൈനയുടേതെന്നും പറയുന്ന ഭൂവിഭാഗമെന്ന് എഴുതിയ ഇ.എം.എസിന്റെ മനോഭാവം തന്നെയാണ് സി.പി.എം നേതാക്കള്‍ക്ക് ഇപ്പോഴുമുള്ളത്. 2020 രൂണില്‍ കിഴക്കന്‍ ലഡാക്കില്‍ ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ പട്ടാളം ഇന്ത്യന്‍ മണ്ണിലേക്ക് കടന്നു കയറി നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുസംഭവിച്ചപ്പോള്‍ സി.പി.എം അതിനെ അപലപിച്ച രീതി ഓര്‍മ്മയുണ്ടോ? ചൈന എന്ന പേരു പോലും പറയാതെയാണ് ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗത്തെപ്പറ്റി മുഖ്യമന്ത്രിയുടെ ട്വീറ്റ് വന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് താന്‍ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും, പല തവണ പല സംസ്ഥാനങ്ങളില്‍ സി.പി.എം അധികാരം കയ്യാളിയിട്ടും നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന ചൈനയോട് കൂറു പുലര്‍ത്തുന്ന സി.പി.എമ്മിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള എന്തു ധാര്‍മ്മികാവകാശമാണുള്ളത്?

പാകിസ്ഥാനെ ആയുധമണിയിക്കുകയും ഹോങ്കോംഗ്, തെയ് വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുകയും അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുകയും ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഭീഷണി സൃഷ്ടിക്കുയും ചെയ്യുന്ന ചൈനയെയാണ് സി.പി.എം ഇപ്പോഴും ആരാധിക്കുന്നത്. എന്നിട്ടും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എമ്മിനെ ഗൗനിക്കുന്നു പോലുമില്ലെന്നതാണ് ഇതിലെ പരിഹാസ്യമായ വസ്തുതയെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

Author

Leave a Reply

Your email address will not be published. Required fields are marked *