അറ്റ്ലാന്റയിലെ മലയാളി കൂട്ടായ്മ ഗാമയ്‌ക്കു (ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷൻ) പുതിയ നേതൃത്വം

Spread the love

അമേരിക്കയിലുടനീളം പ്രശസ്തിയാർജിച്ചിട്ടുള്ള ഗാമയുടെ 2022 കമ്മിറ്റിയുടെ പുതിയ പ്രസിഡന്റ് ആയി ഷാജീവ് പത്മനിവാസ്, വൈസ് പ്രസിഡന്റ് ശ്രീജ അനുപ്, സെക്രെട്ടറി ബിനു കാസിം, ജോയിന്റ് സെക്രട്ടറി ടോണി തോമസ്, ട്രെഷറർ ജോൺ മത്തായി, കമ്മിറ്റി അംഗങ്ങളായി ജയമോൻ നെടുംപുറത്ത്, മനോജ് വർഗീസ്, ഗീതു വേണുഗോപാൽ, ഹരീഷ് വേലായുധൻ, നെൽസൺ പാരപ്പുള്ളി, ഷാജി കമലാസനൻ, സുപ്രിയ നമ്പൂതിരി, അനിൽ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അറ്റ്ലാന്റയിലെ മലയാളി സമൂഹത്തിന് മാതൃകാപരവും അംഗങ്ങളുടെ ജീവ കാരുണ്യവും സമൂഹീകവും സാംസ്കാരികവുമായ ഉന്നമനത്തിന് പ്രാധാന്യം നൽകി പ്രവർത്തിക്കുമെന്ന് നിയുക്ത നേതൃത്വം അറിയിച്ചു. പുതുതലമുറക്ക് കേരളത്തിന്റെ ഗൃഹാതുരത്വത്തിനു ഒട്ടും കോട്ടം തട്ടാതെ സംസ്കാരവും തനിമയും പകർന്നുനല്കുന്നതിനോടൊപ്പം തദ്ദേശ്യമായ സംസ്കാരത്തോടെ ഇഴകിച്ചേർന്നു വളരുന്നതിനാവശ്യമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഗാമയുടെ പുതിയ പ്രസിഡന്റ് ശ്രീ ഷാജീവ് പത്മനിവാസ് അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവർത്തനങ്ങൾ മുൻകാല ഗാമ കമ്മിറ്റിക്കു ചെയ്യാൻ സാധിച്ചതിൽ ചാരിതാർഥ്യം കൊള്ളുന്നു എന്ന് നിയുക്ത കമ്മിറ്റി അറിയിച്ചു.തുടർന്നും അറ്റ്ലാന്റ മലയാളികളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, പ്രത്യാശയോടെ മുന്നേറുമെന്നു നിയുക്ത വൈസ് പ്രസിഡന്റ് ശ്രീജ അനൂപും, സെക്രട്ടറി ബിനു കാസിമും, ജോയിന്റ് സെക്രട്ടറി ടോണി തോമസും അറിയിക്കുകയുണ്ടായി.

Author

Leave a Reply

Your email address will not be published. Required fields are marked *