ഫോമാ വനിതാ ഫോറത്തിന്റെ മയൂഖം ഫിനാലെ ജനുവരി 22 ന് – സലിം അയിഷ (ഫോമാ പി.ആര്‍.ഓ )

Spread the love

ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏ യുമായി കൈകോര്‍ത്ത് നടത്തുന്ന മയൂഖം വേഷ വിധാന മത്സരത്തിന്റെ അവസാന വട്ട മത്സരങ്ങള്‍ ജനുവരി 22 നു നടക്കും.മത്സരങ്ങള്‍ ഫ്ളവേഴ്‌സ് ടീവിയില്‍ തത്സമയം പ്രക്ഷേപണം ചെയ്യും. ഒരു വര്‍ഷക്കാലമായി ഫോമയുടെ വനിതാ വിഭാഗവും, ഫ്‌ളവേഴ്‌സ് ടി.വിയും ഒരുമിച്ചു നടത്തുന്ന മയൂഖം മത്സരം ഇതിനോടകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.

വിവിധ മേഖല മത്സരങ്ങളില്‍ വിജയികളായവരാണ് അവസാന വട്ട മത്സരത്തില്‍ മാറ്റുരക്കുക. വിവിധങ്ങളായ മത്സരങ്ങളാണ് അവസാന റൗണ്ടില്‍ മത്സരാര്‍ത്ഥികളെ കാത്തിരിക്കുന്നത്.മത്സരങ്ങള്‍ 2021 മാര്‍ച്ചില്‍ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാര്‍ട്ടിനാണ് ഉദ്ഘാടനം ചെയ്ത മത്സരങ്ങളുടെ കലാശക്കൊട്ട് അരങ്ങേറുമ്പോള്‍ പ്രവാസിമലയാളികളുടെ സംഘടനാ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിര്‍ദ്ധനരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാര്‍ത്ഥം ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.

യാതൊരു പ്രായപരിധിയും നിബന്ധനകളുമില്ലാത്ത മത്സരം എന്ന നിലയില്‍ മയൂഖം മറ്റു മത്സരങ്ങളില്‍ നിന്ന് വിഭിന്നമാണ്. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഇത് ഊര്‍ജ്ജവും ആവേശവും പകര്‍ന്നു. സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമായ ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തില്‍, സാമൂഹ്യ പുരോഗതിയില്‍ അനിവാര്യമായ മാറ്റം കൈവരിക്കാന്‍ സ്ത്രീ ശാക്തീകരണം അനിവാര്യമായ ഘടകമാണ്. .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് മയൂഖം. അതുകൊണ്ടു തന്നെ മറ്റുള്ള വേഷ വിധാന മത്സരങ്ങളില്‍ നിന്ന് മയൂഖം വേറിട്ടു നില്കുന്നു.

സമൂഹത്തിലെ അവശത അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തികളിലൂടെ മാനവികതയുടെ അടയാളമായ ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളുടെ പ്രോഗ്രാം ഡയറക്ടര്‍ ബിജു സക്കറിയയാണ്.

ഒരു വര്‍ഷക്കാലം മയൂഖത്തിന്റെ വിജയത്തിനായി മുന്നിലും പിന്നിലും നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഫോമാ വനിതാ ദേശീയ സമിതി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍, എന്നിവരാണ്. നിശ്ചയ ദാര്‍ഢ്യവും, കര്‍മ്മ നിരതയും, കൂട്ടായ പ്രവര്‍ത്തനവും ആണ് മയൂഖത്തിന്റെ വിജയം. ഷാജി പരോള്‍ ആണ് മയൂഖത്തിന്റെ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും മറ്റു സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതും. പരസ്യവും ഗ്രാഫിക് സാങ്കേതിക വിദ്യകളും ചെയ്ത് സഹായിക്കുന്നത് ആരതി ശങ്കറും, മയൂഖത്തിന്റെ പശ്ചാത്തല സംഗതം ഒരുക്കിയത് ജ്യോത്സന കെ നാണുവുമാണ് രേഷ്മ രഞ്ജനാണ് സാമൂഹ്യ മാധ്യമ വാര്‍ത്തകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

ഫോമാ വനിതാവേദിയുടെ സഞ്ജയിനിയുടെ ധന സമാഹരണത്തിനായി ഫ്‌ളവര്‍സ് ടി.വി. യു.എസ് .ഏയും ഫോമാ വനിതാ വേദിയും ഒരുമിച്ചു സംഘടിപ്പിക്കുന്ന വേഷ വിധാന മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും എല്ലാവരും പങ്കു ചേരണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍,വനിതാ ഫോറം നാഷണല്‍ കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു..

Author

Leave a Reply

Your email address will not be published. Required fields are marked *