ജില്ലയില്‍ രണ്ടു പേര്‍ക്കെതിരെ കാപ പ്രയോഗിച്ചു, സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കരുതല്‍ തടങ്കലും

Spread the love

ഇടുക്കി വിവിധ കേസുകളില്‍ പ്രതികളായ യുവാക്കളെ റൗഡികളായി പ്രഖ്യാപിച്ച് അടുത്ത 6 മാസത്തേയ്ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം പീരുമേട് ഡി.വൈ.എസ്.പി. മുന്‍പാകെ ഹാജരാകാന്‍ എറണാകുളം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നീരജ് കുമാര്‍ ഗുപ്ത ശിക്ഷ വിധിച്ചു. ചക്കുപള്ളം വില്ലേജ്, ഏഴാം മൈല്‍ കരയില്‍, വാണിയപ്പിള്ളില്‍ വീട്ടില്‍ റ്റിന്‍സന്‍, 32 വയസ്സ്, കുമളി വില്ലേജ് അമരാവതി കരയില്‍ രണ്ടാംമൈല്‍ കാഞ്ഞിരമറ്റത്തില്‍ വീട്ടില്‍ മനു, 31 വയസ്സ് എന്നിവര്‍ക്കാണ് ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമിയുടെ റിപ്പോര്‍ട്ട് പ്രകാരം കാപ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. ജില്ലയില്‍

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന 390 പേരില്‍ 284 പേര്‍ക്കെതിരെ 107 സി ആര്‍ പി സി പ്രകാരം നടപടിയെടുത്തു. 50 പേര്‍ക്കെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് തുറക്കുകയും, ‘ഓപ്പറേഷന്‍ കാവല്‍’ നടപടിയുടെ ഭാഗമായി 537 പേരെ സി ആര്‍ പി സി 151 പ്രകാരം കരുതല്‍ തടങ്കലിലാക്കുകയും, 2021 കാലഘട്ടത്തില്‍ 12 പേര്‍ക്കെതിരെ കാപ പ്രകാരം റിപ്പോര്‍ട്ട് കൊടുക്കുകയും, 4 പേര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും, ചെയ്തു. ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും, അവര്‍ക്കെതിരെ – കാപ നിയമം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അര്‍ കറുപ്പസാമി അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *