അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

Spread the love

ക്രോകറ്റ്  (ടെക്‌സസ്): 5,00,000 ഡോളര്‍ വില പറഞ്ഞ് മാതാവില്‍ നിന്ന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍. ടെക്‌സസിലെ ക്രോകറ്റ് വാള്‍മാര്‍ട്ടിലായിരുന്നു സംഭവം.

വാൾമാർട്ടിലെ ചെക്ക് ഔട്ട് ലൈനില്‍ രണ്ടു കുട്ടികളുമായി നിന്നിരുന്ന മാതാവിനോട് ഒരു കുട്ടിയെ തനിക്ക് വേണമെന്നും, 250,000 ഡോളര്‍ നല്‍കാമെന്നും മധ്യവയസ്‌കയായ റെബേക്ക ടൈലർ പറഞ്ഞു. എന്നാൽ മാതാവ് കുഞ്ഞിനെ വില്‍ക്കാന്‍ വിസമ്മതിച്ചു. ഇതില്‍ അരിശംപൂണ റബേക്ക ഞാന്‍ നിങ്ങളുടെ ചെറിയ കുട്ടിയെ ആണ് ആവശ്യപ്പെടുന്നതെന്ന് ശബ്ദമുയര്‍ത്തി ഭീഷിണിയുടെ സ്വരത്തിൽ വീണ്ടും ആവർത്തിച്ചു. മാത്രമല്ല 500,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു

ബിൽ അടച്ച ശേഷം മാതാവ് രണ്ട് കുട്ടികളെയുംകൊണ്ട് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നിന്നും തന്ത്രപൂര്‍വ്വം പുറത്തുകടന്ന് അധികൃതരെ വിവരം അറിയിച്ചു. റെബേക്ക തന്നെ ഭീഷണിപ്പെടുത്തിയെന്നും, കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും പോലീസിൽ പരാതി നൽകി .തുടര്‍ന്ന് പോലീസ് റബേക്കയെ അറസ്റ്റ് ചെയ്തു.

ടെക്‌സസ് നിയമം അനുസരിച്ച് മറ്റൊരാളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ തേര്‍ഡ് ഡിഗ്രി കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇന്നലെ (ജനുവരി 20) ടെയ്‌ലറിനെ 50,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടു. നിലവിലുള്ള സംസ്‌ഥാന നിയമമനുസരിച്ചു രണ്ടു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Leave a Reply

Your email address will not be published. Required fields are marked *