തേവര അർബൻ സഹകരണ സംഘത്തിന്റെ നവീകരിച്ച കടവന്ത്രശാഖ തുറന്നു

Spread the love

കൊച്ചി: തേവര അർബൻ സഹകരണ സംഘ (ക്ലിപ്‌തം നമ്പർ ഇ – 784) ത്തിന്റെ നവീകരിച്ച കടവന്ത്രശാഖ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യർ റോഡിലെ പൂർണ്ണശ്രീ ബിൽഡിംഗ്‌സിൽ പ്രവർത്തനം തുടങ്ങി. എംഎൽഎമാരായ കെ എൻ ഉണ്ണികൃഷ്ണൻ, ടി ജെ വിനോദ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുനടന്ന ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർമാരായ പി ആർ റെനീഷ്, ലതിക ടീച്ചർ, ആന്റണി പൈനുതറ, സംഘം പ്രസിഡന്റ് കെ ടി ടോമി കാനാട്ട്, ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *