നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു

Spread the love

കാൽഗറി : ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍). നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് “Azadi Ka Amrit Mahotsav” ത്തിന്റെ ഭാഗമായി ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ജനുവരി 27, വ്യാഴാഴ്ച 5 .00 PM (MST) ന് ആണ് ഇത് നടത്തപ്പെടുന്നത് .

തദ്‌ അവസരത്തിൽ വാൻകൂവർ ഇന്ത്യൻ കോണ്സുലേറ്റിലെ കോൺസുൽ ജനറൽ ശ്രീ മനീഷ് , മലയാളം മിഷൻ ഡയറക്ടർ ശ്രീമതി സുജാ സൂസൻ ജോർജ് എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകുന്നു. കൂടാതെ
നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികള്‍ തത്സമയം www.nammalonline.com/live എന്ന ലിങ്കില്‍ കാണാം.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Leave a Reply

Your email address will not be published. Required fields are marked *