സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു

ഇത് സംബന്ധിച്ച ഉത്തരവിൽ തൊഴിൽമന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.

സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഇൻഡസ്ട്രീസ് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ക്ളീനർ /സ്വീപ്പർ മുതൽ മാനേജർ വരെയുള്ള തസ്തികയിലേക്കാണ് കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്.ഇത് സംബന്ധിച്ച ഉത്തരവിൽ തൊഴിൽമന്ത്രി വി ശിവൻകുട്ടി ഒപ്പുവച്ചു.

വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതനത്തേക്കാൾ ഉയർന്ന വേതനം നിലവിൽ ലഭിക്കുന്ന തൊഴിലാളികൾക്ക് അപ്രകാരമുള്ള ഉയർന്ന വേതനനിരക്ക് തുടർന്നും ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കും.

ഇക്കാര്യങ്ങൾ പഠിക്കാൻ മിനിമം വേതന ഉപദേശക സമിതിക്ക് കീഴിൽ ഒരു ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശുപാർശ മിനിമം വേതന ഉപദേശക സമിതിസർക്കാരിന് കൈമാറുകയായിരുന്നു.

Leave Comment