റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Spread the love

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സേവാദള്‍ വാളന്റിയേഴ്സ് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി ആസ്ഥാനത്ത് വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍ പതാക ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദേശം 100+ Free Republic Day & Republic Images

നല്‍കി. മതേതരഭാരതമായ ഇന്ത്യയില്‍ വര്‍ഗീയത ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നൂയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ മതേതര പാരമ്പര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്കെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ് ബാബു,ജി.സുബോധന്‍,ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ് എന്നിവരും എം.വിന്‍സന്റ് എംഎല്‍എ, അച്ചടക്കസമിതി അംഗം ഡോ. ആരിഫ തുടങ്ങിയവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *