ചിക്കാഗൊ: ചിക്കാഗൊ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍ റിപ്പബ്ലിക്ക് ദിനാഘോഷവും, ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.
റിപ്പബ്‌ളിക്ക് ദിനാഘോഷ ചടങ്ങില്‍ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളായ രാജാകൃഷ്ണമൂര്‍ത്തി, ഡാനി ഡേവിഡ്, ബ്രാഡ് സ്്ക്കിനഡര്‍ എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചീഫ് ഗസ്റ്റായി ഇന്ത്യ മിഡ് വെസ്റ്റ് കോണ്‍സുല്‍ ജനറല്‍ അമിത്കുമാറും പങ്കെടുത്തു.
രാകേഷ് മല്‍ഹോത്ര പ്രസിഡന്റായ സംഘടനാ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ എഫ്.ഐ.എ. നിര്‍വഹിക്കുന്ന പങ്ക് സുപ്രധാനമാണെന്നും, ഇതിന് പ്രകടമായ ഉദാഹരണമാണ് അമേരിക്കയുടെ വൈസ് പ്രസിഡന്റായ കമലാ
ഹാരിസെന്നും കോണ്‍ഗ്രസുമാന്‍ ബ്രാഡ് പറഞ്ഞു. മഹാത്മാഗാന്ധി-മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് എന്നിവരെകുറിച്ചും ബ്രാഡ് പരാമര്‍ശിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും ഇന്ത്യക്ക് മഹാത്മാഗാന്ധി സ്വാതന്ത്ര്യം നേടികൊടുത്തുവെങ്കില്‍, അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടികൊടുത്തത് മാര്‍ട്ടിന്‍ലൂഥര്‍കിംഗാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി ഇന്ത്യന്‍ വംശജനും, യു.എസ്. കോണ്‍ഗ്രസ് അംഗവുമായ കൃഷ്ണമൂര്‍ത്തി പറഞ്ഞു. എഫ്.എ.ഐ.യുടെ സ്ഥാനം ഒഴിയുന്ന പ്രസിഡന്റ് രാജേഷ് പട്ടേല്‍ പുതിയതായി ചുമതലയേറ്റ സംഘടനാ ഭാരവാഹികള്‍ക്ക് എല്ലാവിധ വിജയാശംസകളും നേര്‍ന്നു.