ജനുവരി 30 വര്‍ഗീയ വിരുദ്ധ ദിനമായി ആചരിച്ചു

Spread the love

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വദിനം കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വര്‍ഗീയ വിരുദ്ധ ദിനമായി കെപിസിസിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കെപിസിസി ആസ്ഥാനത്ത് പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചു. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ വര്‍ഗീയവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ജനറല്‍ സെക്രട്ടറിമാരായ ജി.എസ്.ബാബു,പഴകുളം മധു,ജി.സുബോധന്‍ എന്നിവരും അടൂര്‍ പ്രകാശ് എംപി, എം.വിന്‍സന്റ് എംഎല്‍എ, വര്‍ക്കല കഹാര്‍,മണക്കാട് സുരേഷ്, നെയ്യാറ്റിന്‍കര സനല്‍,കെ.മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

മഹാത്മാഗാന്ധി വെടിയേറ്റു മരിച്ച സമയമായ വൈകുന്നേരം 5.15നും 5.30നും ഇടയില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. പാര്‍ട്ടി ഓഫീസുകളിലും സിയുസികളിലും പ്രഭാത പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *