ന്യുയോർക്ക്: ഫൊക്കാന മുൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവും എഴുത്തുകാരനുമായ ശ്രീകുമാർ ഉണ്ണിത്താന്റെ പത്നി ഉഷ ഉണ്ണിത്താൻ, 56, വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു. ചിറ്റാർ വയ്യാറ്റുപുഴ വളഞ്ഞിവേൽ കുടുംബാംഗമാണ്. 1986-ൽ അമേരിക്കയിലെത്തി. വൈറ്റ് പ്ലെയിൻസ് ഹോസ്പിറ്റലിൽ റെസ്പിറ്ററി തെറപ്പിസ്റ്റ് ആയിരുന്നു. അടൂർ കൊമ്പിളയിൽ കുടുംബാംഗമായ ശ്രീകുമാർ വെസ്റ്റ് ചെസ്റ്റർ കൗണ്ടി ഉദ്യോഗസ്ഥനാണ്.
മക്കൾ: അക്കൗണ്ടന്റ് വിഷ്ണു ഉണ്ണിത്താൻ, എഞ്ചിനിയർ ശിവ ഉണ്ണിത്താൻ
സഹോദരർ: തങ്കമണി പിള്ള (ഭർത്താവ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള); വിജയമ്മ നായർ (ബാബു നായർ); രത്നമ്മ പിള്ള, പങ്കജാക്ഷിയമ്മ, പരേതനായ മധുസൂദനൻ നായർ (സുജാത നായർ); പരേതനായ ഓമനക്കുട്ടൻ നായർ (മണിക്കുട്ടി), സുരേന്ദ്രൻ നായർ (ശൈലജ നായർ).
സംസ്കാരത്തിന്റെ വിവരം പിന്നാലെ.