കെ റെയില്‍ സ്ഥലമെടുപ്പില്‍ വ്യക്തതവരുത്തണം : കെ.സുധാകരന്‍ എംപി

Spread the love

കെ.റെയില്‍ പദ്ധതിയുടെ സാമ്പത്തിക-സാങ്കേതിക പ്രവര്‍ത്തനക്ഷമതയെ കുറിച്ചും സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തതവരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

വിശദ പദ്ധതിരേഖ (ഡിപിആര്‍)ഇതുമായി ബന്ധപ്പെട്ട് തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അതില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. കെ റെയിൽ പദ്ധതി: ഉയരുന്നത് ആശങ്കയുടെ ചൂളംവിളി - LOCAL - PATHANAMTHITTA | Kerala Kaumudi Online

ലോക്‌സഭയില്‍ ശൂന്യവേളയില്‍ താന്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വെ മന്ത്രി റാവോസാഹിബ് പാട്ടില്‍ ധന്‍വെ തനിക്ക് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ഉള്ളത്.കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ആശങ്കകളും പൊതുജനത്തിനുണ്ട്. അതിന് ആക്കം

കൂട്ടുന്നതാണ് കേന്ദ്ര മന്ത്രിയുടെ മറുപടി. ജനങ്ങളെ വെല്ലുവിളിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുന്നത്. സ്ഥലമേറ്റെടുപ്പും പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളുണ്ടെന്നും ഇതെല്ലാം ജനങ്ങളില്‍ നിന്നും മറച്ചുവെച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സെമി ഹൈസ് സ്പീഡ് സില്‍വല്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *