മീഡിയാവണ്‍ സംപ്രേഷണം വീണ്ടും തടഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റവുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
മതിയായ കാരണം പോലും വെളിപ്പെടുത്താതെയാണ് ചാനലിനെ അനാവശ്യമായി സംശയമുനയില്‍ നിര്‍ത്തിഅപൂര്‍വ്വമായ നടപടി കേന്ദ്രം സ്വീകരിച്ചത്.മീഡിയാവണ്‍ ചാനലിന് സംപ്രേഷണാനുമതി നിഷേധിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തെ കശാപ്പ് ചെയ്യുകയാണ്.
ഇത് പ്രതിഷേധാര്‍ഹമാണിത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും വര്‍ഗീയ ഫാസിസ്റ്റ് മനോഭാവവും കൂടുതല്‍ വ്യക്തമാക്കുന്ന നടപടിയാണിത്. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമ്പോഴാണ് ജനാധിപത്യ സംവിധാനം കൂടുതല്‍ മനോഹാരമാകുന്നത്. ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും സംരക്ഷിക്കുവാനുള്ള മീഡിയവണ്‍ ചാനലിന്റെ പോരാട്ടത്തിന് കേരളാ പ്രദേശ്‌കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പിന്തുണയും ഉണ്ടാകുമെന്ന് കെ.സുധാകരന്‍ അറിയിച്ചു.