ഡാളസ്: എണ്‍പത്തിരണ്ട് വയസുള്ള വൃദ്ധനെ വടികൊണ്ടു അടിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 35 വയസുള്ള ഡാരന്‍ ഹാന്‍സനെ ഡാളസ് പോലീസ് ജനുവരി 31 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.
സൗത്ത് ഡാളസിലായിരുന്നു സംഭവം. കവര്‍ച്ചാ ശ്രമത്തിനിടയിലാണ് വൃദ്ധന് അടിയേറ്റത്. ഞായറാഴ്ച പുലര്‍ച്ചെ സംഭവത്തെ കുറിച്ചു വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിചേര്ന്നപ്പോള് രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന വൃദ്ധനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല ചാള്‍സ് എഡ് വേര്‍ഡ് റ്റില്ലരിയാണ് കൊല്ലപ്പെട്ടത്.
ദൃക്സാക്ഷികള്‍ നല്കിയ വിവരങ്ങള്‍ പരിശോധിച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന ഡാരന്‍ ഹാന്‍സനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വസ്ത്രത്തില്‍ രക്തകറ കണ്ടെത്തിയിരുന്നു.
പ്രതിക്കെതിരെ ഇതിനു മുമ്പ് ഡാളസ് ലിക്വര്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയതിനും, 64 വയസ്സുള്ള മറ്റൊരു വൃദ്ധനെ പുറകില്‍ നിന്നും ചവിട്ടി വീഴ്ത്തി 30 ഡോളര്‍ കവര്‍ന്ന കേസിലും പ്രതി ചേര്‍ത്തിരുന്നു.
നീണ്ട ക്രിമിനല്‍ ചരിത്രം ഉള്ള പ്രതിയെ ഡാളസ് കൗണ്ടി ജയിലില്‍ അടച്ചു- ജാമ്യം അനുവദിച്ചിട്ടില്ല. വൃദ്ധനെ കൊലപ്പെടുത്തിയതിന്റെ കാരണം പോലീസ് അന്വേഷിച്ചുവരുന്നു.