വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Spread the love

തിരുവനന്തപുരം ജില്ലയില്‍ 2021-22 അദ്ധ്യയന വര്‍ഷം ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ഇ-ഗ്രാന്റ്സ് പ്ലാറ്റ് ഫോം വഴിയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. അതാത് സ്‌കൂള്‍/സ്ഥാപന മേധാവികള്‍ 2,50,000 രൂപ വരുമാന പരിധിയില്‍ ഉള്‍പ്പെട്ട ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഫെബ്രുവരി 15 ന് മുന്‍പായി www.egrantz.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *