മതസ്ഥാപനങ്ങള്‍ അവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്ന നിയമം ഫ്ളോറിഡാ സെനറ്റ് പാസാക്കി

Spread the love

ഫ്ളോറിഡ: വ്യവസായ സ്ഥാപനങ്ങളും, ലിക്വര്‍ ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയും, അതേ സമയം ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് റിലീജിയസ് സര്‍വീസ് അത്യാവശ്യ സര്‍വീസായി പ്രഖ്യാപിക്കുന്ന ബില്‍ ഫ്ളോറിഡാ സെനറ്റ് പാസാക്കി.

Picture2

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനെതിരായ പല ഉത്തരവുകളും കോടതികള്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് സെനറ്റിന്റെ പുതിയ തീരുമാനം. 31 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 3 വോട്ടുകളാണ് ഈ ബില്ലിനെ എതിര്‍ത്ത് രേഖപ്പെടുത്തപ്പെട്ടത്.

ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നേരിട്ടോ അല്ലാതെയോ ആരാധനാലയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുള്ള അധികാരം നീക്കം ചെയ്യപ്പെടും. മതസ്വാതന്ത്ര്യത്തെ തടയുവാന്‍ ഇനി ഫ്ളോറിഡയിലെ സര്‍ക്കാരുകള്‍ക്കാവില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ചര്‍ച്ചുകളും, സിനഗോഗുകളും പലസമയങ്ങളായി കോവിഡിന്റെ പേരില്‍ അടച്ചിടുന്നതിനുള്ള ഉത്തരവുകള്‍ ഇറക്കിയതിനെ ചോദ്യം ചെയ്ത് റിലിജിയസ് ഗ്രൂപ്പുകള്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് പുതിയ ബില്‍ ഫ്ളോറിഡ സെനറ്റില്‍ അവതരിപ്പിക്കപ്പെട്ടത്.

സെനറ്റ് പാസാക്കിയ ബില്‍ നിയമസഭ പാസ്സാക്കി ഗവര്‍ണ്ണര്‍ ഒപ്പിടുന്നതോടെ നിയമമാകും. റിപ്പബ്ലിക്കന്‍സ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതിനാല്‍ ഇതിന് യാതൊരു തടസവുമില്ല എന്നാണ് ബില്ലിന്റെ സ്പോണ്‍സര്‍ ജേബന്‍ ബ്രോഡ്യൂര്‍ പറഞ്ഞത്.

Author

Leave a Reply

Your email address will not be published. Required fields are marked *