വാണിജ്യവ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തും – മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

വാണിജ്യവ്യവസായ രംഗത്തെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ചേംബറിന്റെ ഉന്നത തല സംഘം കേരളം സന്ദർശിക്കും. അബുദാബി ചേംബർ ചെയർമാൻ അബ്ദുള്ള മുഹമ്മദ് അൽ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്റെ തീരുമാനം

.

കേരളവും, അബുദാബിയും തമ്മിൽ വാണിജ്യ വ്യവസായ മേഖലകളിൽ മികച്ച സഹകരണത്തിന്റെ സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് അബ്ദുള്ള അൽ മസ്രോയി പറഞ്ഞു. കേരളത്തിനും കേരളത്തിലെ ജനങ്ങൾക്കും എമിറാത്തികളുടെ ഹൃദയത്തിലാണ് സ്ഥാനം. അത്രമാത്രം അടുപ്പവും സ്നേഹവുമാണ് ജനങ്ങൾ തമ്മിലുള്ളത്. മലയാളികൾ വളരെ സത്യസന്ധരും കഠിനാധ്വാനികളും വിശ്വസ്തരുമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിലനിൽക്കുന്ന നിക്ഷേപസാധ്യതകളെ പൂർണ്ണമായി ഉപയോഗിക്കുവാൻ അബുദാബി ചേംബറിന്റെ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു. നിക്ഷേപകർക്ക് അനുകൂലമായ നിലപാടാണ് സർക്കാരിനുള്ളത്. ഇതിനു വേണ്ടുന്ന നടപടികൾ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നതിനെ കുറിച്ചും വിവരിച്ചു. കേരളത്തിൻ്റ വികസനത്തിനും പുരോഗതിക്കും നൽകുന്ന പിന്തുണയ്ക്ക് മുഖ്യമന്ത്രി  നന്ദി അറിയിക്കുകയും ചെയ്തു.

Author

Leave a Reply

Your email address will not be published. Required fields are marked *