ന്യു യോര്‍ക്ക്: ഞായറാഴ്ച്ച രാവിലെ നിര്യാതയായ ഫോക്കാന മുന്‍ എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റും ന്യുസ് ടീം അംഗവുമായ എഴുത്തുകാരനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ ഉണ്ണിത്താന് ഫൊക്കാന നേതൃത്വം അന്തിമോപചാരമര്‍പ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം ഫ്‌ലോറിഡയില്‍ നിന്നെത്തിയ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈകുന്നേരം നടന്ന വെയ്ക്ക് ശിശ്രൂഷയില്‍ പങ്കെടുക്കുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. ഫൊക്കാന
സെക്രട്ടറി സജിമോന്‍ ആന്റണി, അഡിഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍ കൊട്ടാരക്കര, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോര്‍ഡ് സെര്‍ക്രട്ടറി സജി പോത്തന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ അപ്പുക്കുട്ടന്‍ പിള്ള, ജോയി ഇട്ടന്‍, ഫൊക്കാന മുന്‍ സെക്രെട്ടറി ടെറന്‍സണ്‍ തോമസ് തുടങ്ങിയ നേതാക്കളും ജോര്‍ജി വര്‍ഗീസിനൊപ്പം ഉഷയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഫൊക്കാന കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് അംഗങ്ങളെയാണ് നഷ്ടമായത്. ഫ്‌ലോറിഡ മുന്‍ ആര്‍. വി. പി. ജോണ്‍ കല്ലോലിക്കലിന്റെ ഭാര്യ സാലി ജോണ്‍ , ഉഷ ഉണ്ണിത്താന്‍ എന്നിവര്‍ക്കായി ഫെബ്രുവരി 4 നു വെള്ളിയാഴ്ച്ച വൈകുന്നേരം അനുസമരണ യോഗം ചേരുമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്ഗീസ് അറിയിച്ചു.ര്‍ കൗണ്ടി ഉദ്യോഗസ്ഥനാണ്.