പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി ഫെബ്രുവരി 17 ന് എറണാകുളത്ത് സംഘടിപ്പിക്കും . തൃശൂർ, എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 14 ന് മുൻപ് ‘എൻ ബി എഫ് സി’ യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2770534 നമ്പറിലോ [email protected] വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.