പ്രവാസി സംരംഭകർക്ക് നോർക്ക സൗജന്യ പരിശീലന പരിപാടി

Spread the love

പുതിയതായി സംരംഭകത്വം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവർക്കുമായി നോർക്കാ ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി ഫെബ്രുവരി 17 ന് എറണാകുളത്ത്‌ സംഘടിപ്പിക്കും . തൃശൂർ, എറണാകുളം,ഇടുക്കി,കോട്ടയം,ആലപ്പുഴ ജില്ലകളിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും . പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 14 ന് മുൻപ് ‘എൻ ബി എഫ് സി’ യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2770534 നമ്പറിലോ [email protected] വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *