ലോകായുക്ത വിധിയിൽ രമേശ് ചെന്നിത്തലയുടെ പ്രതികരണം

Spread the love

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനെതിരായി ലോകായുക്തയില്‍ കൊടുത്ത പരാതി ലോകായുക്ത തളളിയത് സമാന്യയുക്തിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഞാന്‍ ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്.

ലോകായുക്ത വിധി യുക്തിഭദ്രമായി കാണാന്‍ സാധിക്കില്ല. കണ്ണൂര്‍ സര്‍വ്വകാലാശാല നിയമം പാസ്സാക്കിയത് കേരള നിയമസഭയാണ്. കേരള നിയമസഭ പാസ്സാക്കിയ കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പ് വ്യക്തമായി പറയുന്നുണ്ട് എങ്ങനെയാണ് വൈസ് ചാന്‍സലറെ നിയമിക്കേണ്ടതെന്ന്. ആ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റിയെ വെയ്ക്കണം .ആ സെര്‍ച്ച് കമ്മിറ്റി അതിന്റെ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന സന്ദര്‍ഭത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതുന്നത്.സെര്‍ച്ച് കമ്മിറ്റിയെ പിരിച്ച് വിടണമെന്നും തങ്ങള്‍ക്ക് ഇഷ്ടമുളള ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഈ കത്തുകള്‍ എഴുതിയിട്ടുളളത്.

കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പിന് വിരുദ്ധമായി കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. അത് ഗവര്‍ണര്‍ അംഗീകരിക്കുന്നു. നിയമപ്രകാരം 60 വയസ്സുകഴിഞ്ഞാല്‍ നിയമിക്കാന്‍ പാടില്ല എന്നുളളത് മറികടന്ന് ഇപ്പോഴുള്ള വൈസ് ചാൻസലർക്ക് പുനര്‍ നിയമനം നല്‍കണമെന്ന് ആവശ്യപ്പെടുന്നു.അതും മന്ത്രിയുടെ ലെറ്റർ പാഡിൽ .ഇത് സ്വജന പക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണ് എന്ന് ലോകായുക്ത വ്യക്തമാക്കണം.

സര്‍വ്വകാലാശാല നിയമത്തിന് വിരുദ്ധമായി, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിട്ട് ഇന്ന ആളിനെ നിയമിക്കണമെന്ന് പറയുന്നത് സ്വജനപക്ഷപാതമല്ലേ?

ഞാന്‍ ഉന്നയിച്ച വാദങ്ങള്‍ നൂറ് ശതമാനം വസ്തുതാപരമാണ്. അത് നിയമമറിയാവുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടുന്ന കാര്യവുമാണ്. ഉന്നയിച്ച കാര്യങ്ങൾ ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുകയാണ്. പഠിച്ചുതന്നെയാണ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചിട്ടുളളത്. കണ്ണൂര്‍ സര്‍വ്വകലാശാല നിയമത്തിന്റെ പത്താംവകുപ്പ് അനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ ബാദ്ധ്യസ്ഥരായ മന്ത്രിയും ഗവര്‍ണറും അത് പാലിച്ചില്ല എന്നത് സത്യസന്ധവും നിയമപരവുമായ കാര്യമാണ്.
ഇതെല്ലാം ലംഘിച്ച മന്ത്രി സ്വജനപക്ഷപാതം നടത്തി എന്നുളളത് വളരെ വ്യക്തമാണ്. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം ഇതിനെപ്പറ്റി. അങ്ങനെ ഇല്ലാത്ത ഒരു അധികാരം മന്ത്രി ഉപയോഗിച്ചത് നിയമ വിരുദ്ധമായ കാര്യമല്ലേ.?

അത് ലോകായുക്ത കാണാതിരിക്കുന്നത് എങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല . ലോകായുക്തയെ ഞാന്‍ വിമര്‍ശിക്കുന്നില്ല. വിധിയെ വിമര്‍ശിക്കുന്നു.

ഈ വിധി ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്ന വിധിയല്ല. കണ്ണൂര്‍ സര്‍വ്വകാലാശാല നിയമത്തിലെ പത്താം വകുപ്പ് അനുസരിച്ച് മന്ത്രി നടത്തിയത് നിയമലംഘനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും തന്റെ ലെറ്റര്‍ പാഡില്‍ ഇന്ന വൈസ് ചാന്‍സലറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്ത ചരിത്രമില്ല. അതുകൊണ്ട് ഞാന്‍ എന്റെ വാദഗതിയില്‍ ഉറച്ചുനില്‍ക്കുന്നു

ഇത് സ്വജനപക്ഷപാതം തന്നെയാണ്. ലോകായുക്ത ക്ലീന്‍ചിറ്റ് കൊടുക്കുവാനുളള യാതൊരു സാങ്കേതികത്വവും കാണുന്നില്ല. ഇന്നലെ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ഇടപെടല്‍ ഉണ്ടായത് സംബന്ധിച്ച് എല്ലാ കാര്യങ്ങളും പത്രമാധ്യമങ്ങള്‍ക്ക് നല്‍ക യ ത് നിങ്ങൾ കണ്ടില്ലേ?. ജഡ്ജ്‌മെന്റ് പൂര്‍ണമായും ലഭിച്ച ശേഷം നിയമവിദഗ്ദ്ധരുമായി തുടര്‍നടപടികള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.
തനിക്ക് വ്യക്തിപരമായി പ്രഫ.ബിന്ദുവിനോട് ഒരു വിരോധവുമില്ല അവർ ഇപ്പോൾ സംസ്ഥാനത്തെ ഒരു മന്ത്രിയാണ്. മന്ത്രി എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തതു കൊണ്ടാണു വിമർശിച്ചതും ലോകായുക്തയെ സമീപിച്ചതും. അതിനെ വ്യക്തിപരമായി കാണേണ്ട കാര്യമില്ല അതുകൊണ്ട് തന്നെ അവർ വ്യക്തിപരമായി പറഞ്ഞ കാര്യങ്ങൾക്ക് താൻ മറുപടി പറയുന്നില്ല. അതെൻ്റെ ശൈലിയല്ല.കോസ് കൊടുക്കുവാന്‍ തീരുമാനിച്ചത് പാര്‍ട്ടിയോടും പ്രതിപക്ഷ നേതാവിനോടും കൂടിയാലോചിച്ചാണ്. കെ.ടി. ജലീലുമായി പരസ്യസംവാദത്തിനു താനില്ല. അഴിമതിക്കും സ്വജനപക്ഷത്തിനും എതിരായ പോരാട്ടങ്ങൾക്ക് മുന്നിൽത്തന്നെയുണ്ടാകുമെന്നു ചോദ്യത്തിനു മറുപടിയായായി ചെന്നിത്തല പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *