കൊച്ചി: മികച്ച സര്‍ഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ആസ്ഥാനമായ ഇന്‍ഡീവുഡ് എന്റര്‍ടെയ്ന്‍മെന്റ് കണ്‍സോര്‍ഷ്യം സംഘടിപ്പിച്ച രാജ്യാന്തര ‘ഇന്‍ഡീവുഡ് ടാലെന്റ്ഹണ്ട് 2021’-ല്‍ ഇന്ത്യയിലെ ഓവറോള്‍ ചാമ്പ്യന്‍ സ്ഥാനം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായ ശോഭ അക്കാദമി കരസ്ഥമാക്കി. പി.എന്‍.സി. മേനോന്‍ സ്ഥാപിച്ച പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗം ശ്രീകുറുംബ എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ കീഴില്‍ ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നോക്കക്കാരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം തികച്ചും സൗജന്യമായി നല്‍കുന്ന സ്ഥാപനമാണ് ശോഭ അക്കാദമി.
ചിത്രരചന, നാടോടിനൃത്തം, മോണോഡ്രാമ, ചലച്ചിത്രഗാനം, ഡിജിറ്റല്‍ പോസ്റ്റര്‍ രൂപകല്‍പന തുടങ്ങിയ ഇനങ്ങളില്‍ ശോഭ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം കരസ്ഥമാക്കി. ചലച്ചിത്ര ഗാനം സബ് ജൂനിയര്‍ വിഭാഗത്തില്‍ അക്കാദമിയിലെ ഹിമ സി.എ രണ്ടാം സ്ഥാനവും അഷ്മിക ആര്‍ മൂന്നാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ അനശ്വര ബി ഒന്നാം സ്ഥാനവും ഗൗരി സി രണ്ടാം സ്ഥാനവും നേടി. മോണോഡ്രാമ ജൂനിയര്‍ വിഭാഗത്തില്‍ അനുരാഗ് യു-യും സീനിയര്‍ വിഭാഗത്തില്‍ ജിത്തു പിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്രരചനയില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ വൈഗ വിനോദ്, ജൂനിയര്‍ വിഭാഗത്തില്‍ ദിയ വി, സീനിയര്‍ വിഭാഗത്തില്‍ വിനയ എം എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ അഭിഷേക് കുമാര്‍, റിനില്‍ എസ്, സീനിയര്‍ വിഭാഗത്തില്‍ അമല്‍ ആര്‍, മിഥുന്‍ എസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. നാടോടിനൃത്തം സബ്ജൂനിയര്‍ വിഭാഗത്തില്‍ വൈഗ വിനോദ്, ജൂനിയര്‍ വിഭാഗത്തില്‍ ആദി ശ്രീപ്രസാദ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡിജിറ്റല്‍ പോസ്റ്റര്‍ രൂപകല്‍പനയില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ അര്‍ച്ചന പി.സി ഒന്നാം സ്ഥാനം നേടി.
Report : Vijin Vijayappan