കേരള വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

Spread the love

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനില്‍ അന്യത്രസേവന വ്യവസ്ഥയില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ഫെബ്രുവരി 15-നകം ലഭ്യമാക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *