ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് അനുശോചിച്ചു

 

സ്വരമാധുരി കൊണ്ട് ജനമനസ്സുകള്‍ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

സംഗീത ലോകത്ത് ഇതിഹാസം തീര്‍ത്ത അതുല്യ പ്രതിഭയായിരുന്നു ലതാമങ്കേഷ്‌കര്‍.മാസ്മരിക ശബ്ദം കൊണ്ട് തലമുറകളെ ആനന്ദിപ്പിച്ചു. ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് ഏഴുപതിറ്റാണ്ട് ലതാമങ്കേഷ്‌റിന്റെ ശബ്ദം ഹൃദയത്തിലേറ്റിയ വലിയ ആസ്വാദക വൃന്ദം തന്നെ ഉണ്ടായിരുന്നു. ലതാമങ്കേഷ്‌റിന്റെ ഒട്ടനവധി ഗാനങ്ങള്‍ മലായളക്കരയും നെഞ്ചേറ്റിയിട്ടുണ്ട്. ലതാമങ്കേഷ്‌കറിന്റെ വേര്‍പാട് ഇന്ത്യന്‍ സംഗീത ലോകത്തിന് അപരിഹാര്യമായ നഷ്ടമാണെന്ന് സുധാകരന്‍ പറഞ്ഞു.

Leave Comment